ഏറെ കൊട്ടിഘോഷിച്ച്‌ നടക്കുന്ന ദ ഹണ്ഡ്ര ലീഗില്‍ നിന്നും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഒരു മത്സരത്തില്‍ 100 പന്തുകള്‍ മാത്രം എറിയുന്ന ദി ഹണ്ട്രഡ് ലീഗ് സംഘടിപ്പിക്കുന്നത്.

വരുന്ന ജൂണ്‍-ജൂലൈ മാസത്തിലാണ് ലീഗ് സംഘടിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സതേണ്‍ ബ്രേവിനായാണ് വാര്‍ണര്‍ കളിക്കേണ്ടിയിരുന്നത്. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്ബരയ്ക്ക് ലഭ്യമാകാന്‍ വേണ്ടിയാണ് വാര്‍ണറുടെ പിന്‍മാറ്റം എന്നാണ് പറയുന്നതെങ്കിലും ഐപിഎല്ലിന്റെ പുതിയ ഷെഡ്യൂള്‍ മുന്നില്‍ കണ്ടുളള വാര്‍ണറുടെ നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ 15ന് ഐപിഎല്‍ തുടങ്ങാനായില്ലെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ ലീഗ് നടത്താനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്.

ഇതോടെ വാര്‍ണര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വാര്‍ണറുടെ മാനേജറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സീസണ്‍ നടക്കുമെങ്കില്‍ വാര്‍ണര്‍ കളിച്ചിരിക്കും എന്നാണ് അദേഹത്തിന്റെ വാക്കുകള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകന്‍ കൂടിയാണ് ഡേവിഡ് വാര്‍ണര്‍.

ഐപിഎല്‍ പതിമൂന്നാം സീസണ്‍ എപ്പോള്‍ തുടങ്ങും എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. മാര്‍ച്ച്‌ 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. സീസണിലെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബിസിസിഐ പ്രസിഡന്റ് സൌരവ് ഗാംഗുലി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here