കുട്ടികൾക്ക് പ്രകൃതി സംരക്ഷണ പഠനങ്ങളുമായി ദുബായ് സഫാരി പാർക്കിൽ വിന്റർക്യാമ്പിന് തുടക്കമായി. ഉത്തരവാദിത്വം, സംഘപ്രവർത്തനം, സ്വയം പര്യാപ്തത, പുതിയ കാര്യങ്ങൾ അറിയുവാനുള്ള താത്പര്യം തുടങ്ങിയ ഗുണങ്ങൾ കുട്ടികളിലേക്ക് പകരുംവിധത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.

സഫാരി പാർക്കിന്റെ പ്രവർത്തനങ്ങളും ജന്തുജീവജാലങ്ങളെക്കുറിച്ചുള്ള അറിവും ഡിസംബർ 23 വരെ നടക്കുന്ന ക്യാമ്പിൽ പങ്കുവെക്കപ്പെടും. എട്ടുവയസ് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് രാവിലെ എട്ടുമണിമുതൽ വൈകീട്ട് മൂന്നുമണിവരെയാണ് ക്യാമ്പ് നടക്കുക.

ഡിസംബർ 26-ന് ആരംഭിക്കുന്ന പുതിയ ബാച്ചിന്റെ ക്യാമ്പ് 30 വരെ നടക്കും. വിവരങ്ങൾക്ക് [email protected]

LEAVE A REPLY

Please enter your comment!
Please enter your name here