ന്യൂയോർക്ക്: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87,317 ആയി. 24 മണിക്കൂറിനുള്ളിൽ മാത്രം 5283 പേരാണ് മരിച്ചത്. യു.എസിൽ 1373 പേരും ബ്രിട്ടനിൽ 938 പേരും മരിച്ചു. ആ​ഫ്രി​ക്ക​ൻ രാജ്യങ്ങളിൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 10,000 ക​വി​ഞ്ഞു, മ​ര​ണം 500 ആയി. സ്​​പെ​യി​നി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മ​ര​ണം കൂ​ടി, 24 മ​ണി​ക്കൂ​റി​നി​ടെ 757 മ​ര​ണം. ഫ്രാ​ൻ​സി​ൽ മ​ര​ണം 10,000 ക​വി​ഞ്ഞു. ഇറ്റലിയിൽ 542 പേർ കൂടി മരിച്ചു.

ചൊ​വ്വാ​ഴ്​​ച മ​ര​ണ​മി​ല്ലാ​ത്ത ദി​വ​സം പി​ന്നി​ട്ട ചൈ​ന​യി​ൽ ബുധനാഴ്ച ര​ണ്ടുപേർ മരിച്ചു. ലോ​ക​ത്ത്​ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 14,90,154 ആയി. അമേരിക്കയിൽ മാത്രം നാല് ലക്ഷത്തിലേറെ രോഗികളുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here