ജനീവ: മറ്റുതരം വൈറസുകളെപ്പോലെയല്ല കൊറോണയുടെ സ്വഭാവം എന്നതും ഇതിന്റെ സ്വഭാവം പ്രവചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍. മഹാമാരിയാണെങ്കിലും തടഞ്ഞു നിര്‍ത്താനാകുന്ന രോഗബാധയാണ് കൊറോണയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈറസിന്റെ സ്വഭാവഘടന തിരിച്ചറിയാന്‍ കഴിയാത്തത് ഇതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വാക്സിനുകള്‍ കണ്ടെത്തുന്നതിന് വിഘാതമാകുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

കൊറോണ വ്യാപിച്ചിരിക്കുന്നത് നൂറിലേറെ രാജ്യങ്ങളിലാണ്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. ചൈനയില്‍ സ്ഥിതി ശാന്തമാകുമ്ബോള്‍ മറ്റു രാജ്യങ്ങളില്‍ ഇത് പടരുകയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന ആദ്യത്തെ മഹാമാരി എന്നാണ് കൊറോണയെ ഡബ്ല്യൂഎച്ച്‌ഒ വിശേഷിപ്പിച്ചത്.

ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങളിലും നിര്‍ദ്ദേശം ഇറക്കിയിട്ടുണ്ട്. ചൂടിന് രോഗാണുവിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന വാദം തെറ്റാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഏതുതരം കാലാവസ്ഥയിലും ഈ വൈറസിന് പടരാന്‍ കഴിയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here