ലോകമെമ്പാടുമുള്ള ഉയർന്ന നിലവാരമുള്ള വാസ്തുവിദ്യ രൂപകൽപനയെ പ്രോത്സാഹിപ്പിക്കാനും പ്രശംസിക്കാനുമായി ഏർപ്പെടുത്തിയ അംഗീകാരം ഷാർജയുടെ ഉപനഗരമായ അൽ മദാമിലെ ബുഹൈസ് ജിയോളജി പാർക്ക് കരസ്ഥമാക്കി.

വാസ്തുവിദ്യ രൂപകൽപന, ലാൻഡ്സ്കേപ് വാസ്തുവിദ്യ, ഇൻറീരിയർ ഡിസൈൻ എന്നീ മേഖലകളിലെ സർഗാത്മകതയും പുതുമയുമാണ്​ അവാർഡിന്​ അർഹരാക്കി​യതെന്ന്​ പരിസ്ഥിതി, സംരക്ഷിത പ്രദേശ അതോറിറ്റി ചെയർപേഴ്‌സൻ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു.

ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും നടത്തി മലിനീകരണ നിയന്ത്രണം നടപ്പാക്കുന്നതിലൂടെ പരിസ്ഥിതി, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവികൾ, അവയുടെ ജൈവ വൈവിധ്യങ്ങൾ എന്നിവ സംരക്ഷിക്കാൻ ഷാർജ പരിസ്ഥിതി സംരക്ഷണ മേഖല അതോറിറ്റി ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here