സലാല ∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സലാലയില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാംപ് ദോഫാര്‍ ഗവര്‍ണറേറ്റിലെയും പരിസരങ്ങളിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ക്യാംപിൽ നൂറ് കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുത്തു. എംബസി.

പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാംപില്‍ ഒരുക്കിയിരുന്നു. തൊഴില്‍പരവും അല്ലാത്തതുമായ നിരവധി പരാതികളും അപേക്ഷകളുമായി തൊഴിലാളികള്‍ ക്യാംപിലെത്തി. ഫസ്റ്റ് സെക്രട്ടറിയും എംബസി ഉദ്യോഗസ്ഥരും ഓരോ വിഷയങ്ങളിലും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും തുടര്‍ നടപടികളില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എംബസിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മസ്‌കത്തില്‍ എത്തുന്നത് പ്രയാസകരമാണെന്നും തുടര്‍ന്നും നിശ്ചിത ഇടവേളകളില്‍ സലാലയില്‍ എംബസി കോണ്‍സുലാര്‍ ക്യാംപുകള്‍ സംഘടിപ്പിക്കപ്പെടണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here