ഡി​സം​ബ​ർ 16മു​ത​ൽ 23വ​രെ​യാ​യി ന​ട​ന്ന പ​രി​​ശോ​ധ​ന​യി​ൽ 192 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ദോ​ഫാ​റി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മ​ന്ത്രാ​ല​യം. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ, ഷാ​ലീം-​ഹ​ലാ​നി​യ​ത്ത് ഐ​ല​ൻ​ഡ്​​സ്​ വി​ലാ​യ​ത്തി​ലെ ക​ൺ​സ​ഷ​ൻ സോ​ണു​ക​ളി​ലെ 76 തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഡി​സം​ബ​ർ 16മു​ത​ൽ 23വ​രെ​യാ​യി ന​ട​ന്ന പ​രി​​ശോ​ധ​ന കാ​മ്പ​യി​നി​ൽ 192 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

അ​നു​മ​തി​യി​ല്ലാ​ത്ത മേ​ഖ​ല​യി​ലെ ​തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന 148 സം​ഭ​വ​ങ്ങ​ളും ശ​രി​യാ​യ തൊ​ഴി​ൽ അ​ഫി​ലി​യേ​ഷ​നു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ട്ട 44 കേ​സു​ക​ളു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രും.

LEAVE A REPLY

Please enter your comment!
Please enter your name here