തിരുവനന്തപുരം: കോവിഡ്-19 പോസിറ്റീവ് ആയിരുന്ന 68 കാരൻ ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ വെന്റിലേറ്ററിലായിരുന്നു. വൃക്ക തകരാറിലായതാണ്‌ മരണ കാരണം എന്ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 202 കേസുകൾ സ്ഥിരീകരിച്ച കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് -19 രോഗികൾ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here