അമേരിക്കയിൽ ഇത് വരെ ഒരു മില്യണിലധികം കോവിഡ്-19 ടെസ്റ്റുകൾ നടന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച മുതൽ ഏപ്രിൽ 30 വരെ അമേരിക്കയിലെ മുഴുവൻ ജനങ്ങളോടും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും കൊറോണ പ്രതിരോധ നടപടികളുമായി പൂർണമായും സഹകരിക്കണമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

നമ്മൾ ഈ യുദ്ധം ജയിക്കുക എന്നുള്ളത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്നും ഓരോ പൗരന്മാർക്കും കുടുംബങ്ങൾക്കും ബിസിനസുകൾക്കും, ഈ വൈറസിനെ ചെറുത്ത് നിൽക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ആകുമെന്നും പ്രതിരോധ നടപടികൾ നമ്മുടെ എല്ലാവരുടെയും ദേശീയ ചുമതല ആണെന്നും വരുന്ന 30ദിവസം അമേരിക്കയ്ക്ക് ഏറെ നിർണായകം ആണെന്നും ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here