ന്യൂ ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 200 ഓളം പേർ കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പേർക്ക് ഒരുമിച്ച് കോവിഡ് ബാധ സംശയം രേഖപ്പെടുത്തുന്നത്. ഈ പ്രദേശത്ത് മാത്രം രണ്ടായിരത്തോളം പേർ ഹോം ക്വാറന്റൈനിലുമാണ്.

മാർച്ച് 17 മുതൽ 19 വരെ നടന്ന തബ്ലീഗ് ഏഷ്യ സമ്മേളനത്തിൽ ഏകദേശം 2500 പ്രതിനിധികൾ പങ്കെടുത്തതായാണ് വിവരം. ഡൽഹി,യുപി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതലും. ഇന്ത്യയിൽ നിന്നും അല്ലാതെ ഇന്തോനേഷ്യ, മലേഷ്യ കിർഗിസ്താൻ സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 300നടുത്ത് പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇന്തോനേഷ്യയിൽ നിന്നും ആൻഡമാനിൽ നിന്നും വന്ന വ്യക്തികൾക്ക് കോവിഡ് സ്ഥിരീകരണം നടത്തിയതിന് പിന്നാലെയാണ് ഡൽഹി പോലീസ്, സമ്മേളനത്തിൽ പങ്കെടുത്ത 200 ഓളം പേർക്ക് രോഗലക്ഷണം കണ്ടെത്തിയതും ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനം എടുത്തതും. ഡൽഹി പോലീസിന്റെ നേതൃത്വത്തിൽ ഈ മേഖലയിൽ ലോക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here