ഏപ്രിൽ 20 മുതൽ 27 വരെയുള്ള ദിവസങ്ങളിലായി 45 മത് അറബ് ഡെഫ് വീക്ക് ആചരിക്കാൻ തീരുമാനിച്ചതായി യു.എ.ഇ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് മന്ത്രാലയം അറിയിച്ചു. യു.എ.ഇ യിലെ ബധിര സമൂഹവുമായി പ്രവർത്തിക്കുന്ന അറബ് ഫെഡറേഷൻ ഓഫ് ഓർഗനൈസേഷനും കമ്മ്യൂണിറ്റി ഡെവലപ്മെൻറ് മന്ത്രാലയവും സംയുക്തമായാണ് ഒരാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്.

ബധിരർക്ക് വേണ്ടിയുള്ള അറബ് ഫെഡറേഷന്റെ നിർദ്ദേശപ്രകാരം 1974 മുതലാണ് എല്ലാവർഷവും അറബ് ഡെഫ് വീക്ക് ആചരിച്ചു വരുന്നത്. തുടക്കം മുതൽ തന്നെ ഗവൺമെൻറ് പ്രൈവറ്റ് സ്ഥാപനങ്ങളും ചാരിറ്റി സംഘടനകളും മറ്റും ശക്തമായ പിന്തുണ നൽകി വരുന്നുണ്ട്. ഈ വർഷത്തെ ആഘോഷങ്ങൾ “ബധിര സമൂഹത്തിന് വിവാഹം കഴിക്കുന്നതിനുള്ള അവകാശവും സാമൂഹിക പിന്തുണയും” എന്ന പേരിലാണ്. നിരവധി ബോധവൽക്കരണ പരിപാടികളും വർക്ക് ഷോപ്പുകളും വിദൂര സംവിധാനങ്ങളിലൂടെ നടത്തുമെന്നും കേൾവി പരിമിതികളുള്ള പൗരൻമാരുടെയും താമസക്കാരുടെയും അടിസ്ഥാന അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ദേശീയ അറബ് ഡെഫ് വീക്ക് സംഘടിപ്പിക്കുന്നതെന്നും വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ വഫ ഹമദ് ബിൻ സുലൈമാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here