കോവിഡ്-19 അപകടസാധ്യത നന്നായി മനസ്സിലാക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യശാസ്ത്രരംഗത്ത് മികവുറ്റ പ്രവർത്തനവുമായി ലണ്ടനിലെ സായദ് സെൻറർ ഫോർ റിസർച്ച് ഇൻ ചിൽഡ്രൻ. നൂറുകണക്കിന് ക്ലിനികുകളെയും ഗവേഷകരെയും വെച്ച് പ്രവർത്തിക്കുന്ന സായിദ് റിസർച്ച് സെൻറർ, കൊറോണ വൈറസ് എങ്ങനെ പടരുന്നു എന്നും അതിനെ വ്യാപനം ഫലപ്രദമായ പ്രതിരോധ നടപടിയിലൂടെ എങ്ങനെ വ്യക്തമായി തടയാം എന്നും മനസ്സിലാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ലണ്ടനിലെ കൊറോണ ബാധിതരുമായി ഇടപഴകുന്ന സ്റ്റാഫുകൾക്കും മറ്റു രോഗികൾക്കും പരിശോധന നടത്തുന്നതിലും പൊതുജനാരോഗ്യ നടപടികൾ വ്യക്തമായി പ്രാബല്യത്തിൽ വരുത്തുന്നതിലും സായദ് റിസർച്ച് സെൻറർ ഏറെ സഹകരണം നൽകുന്നുണ്ട്.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ ജീവനക്കാർക്ക് രോഗം പകരാനുള്ള സാധ്യത ഏതൊക്കെ വഴിയാണെന്നും മറ്റു മനസ്സിലാക്കാൻ രോഗികളുടെ സാമ്പിളുകൾ പരിശോധിച്ച് കൂടുതൽ പഠനം നടത്താൻ ഒരുങ്ങുകയാണ് ഇവിടുത്തെ വിദഗ്ദർ. രോഗികളുടെ രക്ത സാംപിളുകളിൽ നിന്നും വൈറസ് സ്വഭാവം മനസ്സിലാക്കുന്നത് വഴി ആശുപത്രികളിൽ കൈക്കൊള്ളേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും തീരുമാനമെടുക്കാൻ സഹായിക്കും എന്നും ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിൽ നിന്നും ലഭ്യമാകുന്ന കണ്ടെത്തലുകൾ വഴി പുതിയതായി കണ്ടു പിടിക്കപ്പെടുന്ന വാക്സിനുകളും മരുന്നുകളും കോവിഡിനെ എത്രമാത്രം പ്രതിരോധിക്കും എന്നും മനസ്സിലാക്കാമെന്നും അറിയുന്നു.

“വൈറസുകളെ കുറിച്ച് കൂടുതലറിയാൻ ക്ലിനിക്കുകളും ഗവേഷകരും വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും, എന്നത്തേക്കാളും ഗവേഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഇപ്പോൾ വ്യക്തമാണ്, കോവിഡിനെ എങ്ങനെ നിയന്ത്രിക്കാം എന്നതിൽ ഞങ്ങളെ സഹായിക്കുന്നതിനായി സായിദ് സെൻറർ ഫോർ റിസർച്ച് അതിൻറെ അത്യാധുനിക സൗകര്യങ്ങളും ലഭ്യമാക്കുന്നതിനാൽ ഞങ്ങൾക്ക് അവിശ്വസനീയമായ ഒരു ഭാഗ്യം ഉണ്ട്” എന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ഡയറക്ടറായ പ്രൊഫസർ ഡേവിഡ് പറഞ്ഞു. സായദ് സെന്ററിലെ ലോകോത്തര ശാസ്ത്രജ്ഞർമാരോടും ഡോക്ടർമാരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നും രോഗികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള അവരുടെ ഗവേഷണ ശേഷി വഴി നൽകുന്ന സംഭാവന വലുതാണെന്നും അബുദാബി എക്സിക്യൂട്ടീവ് ഓഫീസിലെ സീനിയർ അഡ്വൈസർ ഡോക്ടർ മഹ ബറകാത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here