കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദ് ചെയ്തു. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി.
ജൂലൈ ഒന്ന് മുതല്‍ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലര്‍ ട്രെയിനുകളുടെ ടിക്കറ്റും റദ്ദ് ചെയ്ത്തിട്ടുണ്ട്. മുഴുവന്‍ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരികെ കിട്ടും. ഈ മാസം 30 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കി. എങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.