തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധമൂലം സംസ്ഥാനത്തിന്​ അരലക്ഷം കോടിയുടെ നഷ്​ടമുണ്ടാകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും മെച്ചമാവില്ല. ആഗോളതലത്തിൽ ഉൽപാദനം ഒന്നു മുതൽ രണ്ട്​ ശതമാനം വരെ കുറയുമെന്നും ഐസക്​ പറഞ്ഞു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ ഫണ്ട്​ അപര്യാപ്​തമാണ്​. തരാനുള്ള പണം പോലും കേന്ദ്രം നൽകുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്​ചയാണ്​ കേന്ദ്രസർക്കാറി​​​​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടാവുന്നത്​. വാചകമടി കൊണ്ട്​ മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here