കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണവും തൊഴിൽ ബന്ധവും പുനക്രമീകരിക്കുന്നതിനുള്ളതിനുള്ള നിരവധി മാർഗങ്ങൾ യുഎഇ യുടെ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

എമിറേറ്റ്സ് ന്യൂസ് ഏജൻസി, വാമിന്റെ അഭിപ്രായത്തിൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഭാവിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളിൽ “ക്വാട്ട” സംവിധാനം സജീവമാക്കുകയും ചെയ്യുമെന്നും ഈ രാജ്യങ്ങളിലെ മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം സസ്പെൻഡ് ചെയ്യുന്നതും നടപടികളിൽ ഉൾപ്പെടുന്നു ”.

നേരത്തെയുള്ള അവധി എടുക്കുന്നതിനാലോ നിലവിലെ സാഹചര്യങ്ങളുടെ തൊഴിൽ നഷ്ടപെട്ടതിനാലോ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ പല രാജ്യങ്ങളും സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടികൾ പരിഗണിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here