കോളജുകളിലും സര്‍വകലാശാലകളിലും അപ്രഖ്യാപിത നിയമനനിരോധനം കൊകൊണ്ടുവന്ന സർക്കാർ ഉത്തരവിനെതിരെ ഉദ്യോഗാര്‍ഥികളും ഗവേഷകരും വിദ്യാര്‍ഥികളും സംയുക്ത സമരത്തിലേക്ക്.
യുനൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്റ്റ് കൊളീജിയറ്റ് എജുക്കേഷന്‍ എന്ന സമരസമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14ന് സമരപ്രഖ്യാപന കണ്വെന്ഷന് നടക്കും. ഓണ്‍ലൈനായി നടക്കുന്ന കണ്വെന്ഷന് കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനിമുതല്‍ പതിനാറു മണിക്കൂര്‍ അധ്യാപനം ആഴ്ചയിലുണ്ടെങ്കില്‍ മാത്രമേ പുതിയ തസ്തികകള്‍ ഉണ്ടാകുകയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു.