തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധമൂലം സംസ്ഥാനത്തിന് അരലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും മെച്ചമാവില്ല. ആഗോളതലത്തിൽ ഉൽപാദനം ഒന്നു മുതൽ രണ്ട് ശതമാനം വരെ കുറയുമെന്നും ഐസക് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ ഫണ്ട് അപര്യാപ്തമാണ്. തരാനുള്ള പണം പോലും കേന്ദ്രം നൽകുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് കേന്ദ്രസർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.