റിയാദ്: കൊവിഡ് നിരീക്ഷണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ 14 ദിവസത്തെ ക്വാറന്‍റൈന്‍ കാലം പൂര്‍ത്തിയാക്കിയ 2500 പേര്‍ വീടുകളിലേക്ക് മടങ്ങി. പരിശോധാന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സാധിച്ചത്. പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് ക്വാറൈന്‍റന്‍ സൗകര്യം ഒരുക്കിയിരുന്നത്. ഏറ്റവും മുന്തിയ പരിചരണത്തിന് ആരോഗ്യമന്ത്രാലയത്തിനോട് നന്ദി പറഞ്ഞാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ബസുകളിലാണ് വീടുകളിലേക്ക് യാത്ര തിരിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരും രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുമടക്കം രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ഇവരിലുണ്ട്.

വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തിെന്‍റെ നിരീക്ഷണത്തിലായിരുന്നു 14 ദിവസവും. ഹോട്ടലിന് പുറത്ത് നിന്ന് ആവശ്യമുള്ള സേവനങ്ങള്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു. മുറികളില്‍ സ്ഥാപിച്ച സ്ക്രീനിലൂടെയും പ്രത്യേക ഫോണ്‍ നമ്ബറുകളിലൂടെയും അവരുടെ മാനസിക പിരിമുറുക്കം കുറക്കാനുതകുന്ന ബോധവത്കരണം നടത്തുകയും ചെയ്തു. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാന മാര്‍ഗം എത്തിയവരെ സിവില്‍ ഏവിയേഷന് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു ഹോട്ടലുകളിലേക്ക് മാറ്റിയത്. കൊവിഡ് ബാധ സംശയിക്കുന്നവരെ ക്വാറന്‍റൈന്‍ ചെയ്യാന്‍ രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിയന്ത്രണത്തില്‍ ധാരാളം ഹോട്ടലുകള്‍ സജ്ജമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here