കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ഉപയോഗിച്ച് അബുദാബി എമിറേറ്റിൽ അറബിയിലും ഇംഗ്ലീഷിലുമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അബുദാബി ഏവിയേഷൻ വകുപ്പ് രംഗത്ത്. മുഴുവൻ ജനങ്ങളോടും വീടുകളിൽ ഇരിക്കണമെന്നും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണമെന്നും കൂട്ടം കൂടരുതെന്നും തുടങ്ങിയ നിരവധി സന്ദേശങ്ങളാണ് നൂതനമായ ഈ ക്യാമ്പയിൻ വഴി അബുദാബി ഏവിയേഷൻ വകുപ്പ് പൊതു ജനങ്ങൾക്ക് നൽകുന്നത്.

“ഡെഡിക്കേഷൻ അറ്റ് വർക്ക് ആൻഡ് സേഫ്റ്റി അറ്റ് ഹോം” എന്ന പ്രത്യേക സന്ദേശത്തിലൂടെ കൊറോണ പ്രതിരോധനത്തിന് വേണ്ടി നമുക്ക് ഒത്തൊരുമിക്കാം എന്നും ഈ കാമ്പയിനിലൂടെ പൊതുജനങ്ങളോട് അധികാരികൾ ഉണർത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here