കോവിഡ്-19 പശ്ചാത്തലത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ മറികടക്കുന്നതിന്റെ ഭാഗമായി അബുദാബി എമിറേറ്റിലെ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ആശ്വാസ വാർത്തയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തത് പ്രകാരം എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് അടക്കുന്നതിനു വേണ്ടി ഗവൺമെൻറ് സഹായം നൽകുമെന്നും നിലവിൽ നിരവധി വിദ്യാർഥികൾ ഫീസ് അടക്കാത്തതിന്റെ പേരിൽ വിദൂര പഠന സംവിധാനവും മറ്റും ഉപയോഗപ്പെടുത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യം മനസ്സിലാക്കിയുമാണ് ഇത്തരമൊരു നടപടി എന്ന് വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി അബുദാബി ഗവൺമെൻറ് രൂപംനൽകിയ ‘ടുഗെതർ വി ആർ ഗുഡ്’ എന്ന പദ്ധതി പ്രകാരമാണ് താമസക്കാർക്ക് ഇത്തരമൊരു സഹായം ലഭ്യമാക്കുന്നത്. ആവശ്യമുള്ള രക്ഷിതാക്കൾ ഹെൽപ് ലൈൻ നമ്പറായ 8 0 0 3 0 8 എന്ന ടോൾഫ്രീ നമ്പറിലോ https://togetherwearegood.ae എന്ന വെബ്സൈറ്റിലോ ഏപ്രിൽ 23 ന് മുൻപായി രജിസ്റ്റർ ചെയ്യണം എന്നും മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here