നിലവിൽ സ്ഥാപിക്കപ്പെട്ട 14 ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളിലൂടെ ഏഴായിരത്തിലധികം വ്യക്തികൾക്ക് പ്രതിദിനം കോവിഡ് ടെസ്റ്റുകൾ നടത്താമെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനിയായ സേഹ അറിയിച്ചു. ഗവൺമെൻറ് ഹോസ്പിറ്റലുകളിലും മറ്റു ക്ലിനിക്കുകളിലും നടത്തുന്ന ടെസ്റ്റുകൾ ഒഴികെ, ദിനംപ്രതി പതിനായിരം ടെസ്റ്റുകൾ നടത്താനുള്ള ശേഷി ഇപ്പോൾ രാജ്യത്തിനു ഉണ്ടെന്നും സേഹ കൂട്ടിച്ചേർത്തു. അബുദാബി ക്രൗൺ പ്രിൻസും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി ടെസ്റ്റിംഗ് സെന്ററുകൾ അടിയന്തര സാഹചര്യത്തിൽ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here