റമദാനില്‍ തിരക്കുള്ള സമയങ്ങളില്‍ ട്രക്ക്, ട്രെയ്‌ലര്‍, വലിയ ബസ് എന്നിവ അബുദാബി റോ‍ഡില്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കി. രാവിലെ 8 മുതല്‍ 10 വരെയും ഉച്ചയ്ക്കുശേഷം 2 മുതല്‍ 4 വരെയുമാണ് പ്രവേശന വിലക്ക്.

50 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍ക്കു രാവിലെ മാത്രമാണ് വിലക്ക്. വേഗം കുറയ്ക്കുക, അകലം പാലിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here