കോവിഡ്-19 പശ്ചാത്തലത്തിൽ ദുബായിലെ സ്കൂൾ പ്രവർത്തനങ്ങൾ ഒക്കെ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഏപ്രിൽ അഞ്ചിന് പുതിയ അധ്യയന വർഷം ആരംഭിക്കേണ്ടുന്ന എല്ലാ ഇന്ത്യൻ,പാകിസ്ഥാൻ സ്കൂളുകളും ടേം ഒന്നിനുള്ള ബസ് ഫീസ് തിരിച്ചു നൽകണമെന്ന് കെ.എച്ച്.ഡി.എ അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികൾ വീട്ടിൽനിന്നും ഈൺ- ലേണിങ് തുടരുന്നതിനാൽ സ്കൂൾ ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നില്ല എന്നും, ആയതിനാൽ ട്രാൻസ്പോർട്ട് ഫീസിലും സ്കൂൾ ഫീസിലും, നിലവിലെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് ഇളവു നൽകണമെന്നും ചൂണ്ടിക്കാണിച്ചുള്ള നിരവധി രക്ഷിതാക്കളുടെ അഭ്യർത്ഥനകൾ പരിഗണിച്ചതു കൊണ്ടായിരിക്കണം കെ.എച്ച്.ഡി.എ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് എന്ന് സൂചിപ്പിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here