ഇന്ത്യക്ക് പുറത്തുള്ള മുഴുവൻ സിബിഎസ്ഇ സ്കൂളുകളിലും ബാക്കിയുള്ള പത്താംക്ലാസ്,പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി കൊണ്ട് സിബിഎസ്ഇ ഉത്തരവിറക്കി. കോവിഡ്-19 പശ്ചാത്തല വിവിധ രാജ്യങ്ങളിൽ ലോക് ഡൗണും നിയന്ത്രണങ്ങളും മറ്റും പ്രഖ്യാപിച്ച സാഹചര്യത്തിൽ, മാർച്ച് 19 മുതൽ 31 വരെ നടത്താനിരുന്ന പരീക്ഷകൾ ആണ് സിബിഎസ്ഇ മാറ്റിവെച്ചത്. നിലവിലെ സാഹചര്യത്തിൽ ഈ പരീക്ഷകൾ നടത്താൻ സാധ്യമല്ലാത്തതിനാൽ റദ്ദാക്കിയതായി ഉത്തരവ് ഇറക്കുകയായിരുന്നു ഒഴിവാക്കപ്പെട്ട ബാക്കി പരീക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട മാർക്കുകളും അസെസ്മെൻറ് രീതികളും ഉടൻ തന്നെ ബന്ധപ്പെട്ട സ്കൂളുകളെ സിബിഎസ്ഇ അറിയിക്കുമെന്നും ഉത്തരവിൽ പറയപ്പെടുന്നു.

നിലവിലുള്ള ഇന്ത്യൻ സാഹചര്യത്തിൽ താൽക്കാലികമായി മാറ്റിവെച്ച 10 – 12 ക്ലാസുകളിലെ സിബിഎസ്ഇ എക്സാം ഡേറ്റുകൾ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അറിയിക്കുന്നു. വിദേശ സ്കൂളുകളിൽ ബാക്കിയുള്ള പരീക്ഷകൾ റദ്ദാക്കിയ വാർത്ത സ്ഥിതീകരിച്ചു കൊണ്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here