2020ലെ ആദ്യപാദത്തിൽ 26 ശതമാനത്തിലധികം ലാഭ വർദ്ധനവ് രേഖപ്പെടുത്തി ആമസോൺ. കൊറോണ പ്രതിസന്ധി കാലത്ത് ലോകരാഷ്ട്രങ്ങൾ മുഴുവൻ ലോക് ഡൗണുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെ ഓൺലൈൻ വ്യാപാര മേഖലകൾ ശക്തി പ്രാപിച്ചിരുന്നു. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ആമസോൺ 2020 ലെ ആദ്യ മൂന്നു മാസങ്ങളിലായി 75 ബില്യൺ ഡോളറിലധികം നേട്ടം കൊയ്തതായാണ് റിപ്പോർട്ട്. ഇനി വരാനിരിക്കുന്ന രണ്ടാം പാദത്തിൽ കുറഞ്ഞത് നാല് ബില്ല്യൺ എങ്കിലും സേവനത്തിൽ മാത്രം ലാഭമായി പ്രതീക്ഷിക്കുന്നുവെന്നും നിലവിലെ സാഹചര്യം അത് പൂർത്തീകരിക്കും എന്ന് ഉറപ്പില്ല എന്നും ചീഫ് എക്സിക്യൂട്ടീവ് ജെഫ് ബെസോസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here