കാഞ്ഞങ്ങാട് ബാവനഗർ കാപ്പിൽ വെള്ളകെട്ടിലെ ചതുപ്പിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരങ്ങളുടെ മക്കളാണ് മരണപ്പെട്ടത്. നൂറുദ്ദീൻെറ മകൻ ബഷീർ (6),നാസറിൻെറ മകൻ അജ്​നാസ് (8), സാമിറിൻെറ മകൻ നിഷാദ് (7) എന്നിവരാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ്, വീട്ടിൽ നിന്നും ഇരുനൂറു മീറ്റർ അകലെയുള്ള വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here