ദുബായ് ∙ പ്രമുഖ ധനവിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെ ഗൾഫിലെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. വിവിധ ശാഖകളും ഒാൺലൈന്‍ ഇടപാടുകളും പ്രവർത്തന വെല്ലുവിളികൾ നേരിടുന്നതിനാൽ നിർത്തിയതായി അധികൃതർ പറഞ്ഞു. നിലവിലെ ഇടപാടുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രമം നടത്തുകയാണെന്നും ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ശാഖകൾ തുറന്നു നിലവിലെ ഇടപാടുകാര്‍ക്ക് വേണ്ട സഹായം നൽകുമെന്നും അറിയിച്ചു.

കർണാടക മംഗ്ലുരു സ്വദേശിയായ ബില്യനയർ ബി.ആർ.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് വർഷങ്ങളായി യുഎഇയിൽ വിജയകരമായി പ്രവർത്തിച്ചുവന്ന യുഎഇ എക്സ്ചേഞ്ച്. ലണ്ടൻ സ്റ്റോക് എക്ചേഞ്ച് ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ കീഴിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരും സ്വദേശികളും ഇതര രാജ്യക്കാരും ഇവിടെ ജോലി ചെയ്യുന്നു. 

ഇന്ത്യ കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പണമയക്കാൻ പ്രവാസികളുടെ ആശ്രയമായിരുന്നു യുഎഇ എക്സ്ചേഞ്ച്. ഇന്ത്യയിലും യുഎഇ എക്സ്ചേഞ്ചിന് ശാഖകളുണ്ട്. അടുത്തിടെ ഷെട്ടിയുടെ കീഴിലുള്ള എൻഎംസി ഹെൽത്ത് ഗ്രൂപ്പ് പ്രശ്നങ്ങളിൽപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here