ദുബായ്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എമിറേറ്റിലെ പാർക്കുകളും വിനോദ കേന്ദ്രങ്ങളും ദുബായ് നഗരസഭ അടച്ചു. ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് വിനോദ കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുക. പൊതുജനത്തിന്റെ ആരോഗ്യ സുരക്ഷയിൽ ഊന്നിയുള്ള മുൻകരുതലാണിതെന്ന് അധികൃതർ പറഞ്ഞു

ദുബായിയുടെ മറ്റൊരു ആകർഷണമായ ദുബായ് ഫ്രെയിമും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സന്ദർശകരെ സ്വീകരിക്കില്ല

അതേസമയം, റാസൽഖൈമയിൽ തിങ്കളാഴ്ച മുതലാണ് പാർക്കുകൾ അടച്ചിടുകയെന്ന് പബ്ലിക് സർവിസ് ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here