രാജ്യത്ത് കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ലോക്ഡൗൺ ഏപ്രിൽ 23 മുതൽ മെയ് 7 വരെ രണ്ടാഴ്ചത്തേക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചുകൊണ്ട് ബഹറൈൻ ഗവൺമെൻറ് ബുധനാഴ്ച ഉത്തരവിറക്കി. ഇത് പ്രകാരം രാജ്യത്തെ സിനിമകൾ, സ്പോർട്സ് സെന്ററുകൾ, ജിമ്മുകൾ, മാളുകൾ ടേക് എവേ അനുവദനീയമായ റസ്റ്റോറന്റുകൾ ഒഴികെയുള്ള ഭക്ഷണശാലകൾ തുടങ്ങിയവ മെയ് 7 വരെ അടഞ്ഞു കിടക്കും. നിലവിൽ ബഹ്റൈനിൽ 2009 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ കോവിഡ് മരണം 7 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here