കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി റമദാനിൽ നടക്കുന്ന ഒത്തുചേരലുകളിൽ പത്തിൽ താഴെയുള്ള ആൾക്കാർ മാത്രമേ പങ്കെടുക്കാവൂ എന്ന താക്കീതുമായി ദുബായ് ഗവൺമെൻറ്. അനുവദനീയമായ രീതിയിലുള്ള കൂടിച്ചേരലുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ തന്നെ, പങ്കെടുക്കുന്നവരുടെ എണ്ണം പത്തിൽ താഴെ ആയിരിക്കണമെന്നും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണമെന്നും രോഗം പകരുന്ന രീതിയിലുളള സ്വാഗതം ചെയ്യലുകളോ പെരുമാറ്റങ്ങളോ പാടില്ല എന്നും ഗവൺമെന്റ് ബുധനാഴ്ച പുറത്തിറക്കിയ പ്രോട്ടോകോളിൽ വ്യക്തമാക്കുന്നു.

റമദാനിൽ പാലിക്കേണ്ട മറ്റു മാർഗ നിർദേശങ്ങൾ ഇവയാണ്:

  • ഇഫ്താർ കൂടിച്ചേരലുകൾ, നോമ്പുതുറ എന്നിവ കുടുംബാംഗങ്ങളിൽ പരിമിതപ്പെടുത്തണം
  • അംഗീകൃത ചാരിറ്റി സംഘടനകളും ഗവൺമെൻറ് സംഘടനകളും വഴി മാത്രമേ പക്ഷേ സാധനങ്ങൾ ദാനം ചെയ്യാൻ പാടുള്ളൂ
  • വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ബന്ധുക്കൾ ഭക്ഷണസാധനങ്ങളും മറ്റും പങ്കുവെക്കുന്നത് ഈ അവസരത്തിൽ കുറക്കണമെന്നും ഏതെങ്കിലും രീതിയിൽ എവിടെനിന്നെങ്കിലും ഭക്ഷണങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ വ്യക്തമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം.
  • കൂട്ടപ്രാർത്ഥനകളും മറ്റും കുടുംബാംഗങ്ങൾക്കുള്ളിൽ പരിമിതപ്പെടുത്തണം.
  • പ്രായമുള്ളവരെയും രോഗ സാധ്യത കൂടുതലുള്ളവരെയും യാതൊരു കാരണവശാലും സന്ദർശിക്കരുത്.
  • വളരെ അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ പോകരുത്.
  • വീടുകളിൽ ജോലി ചെയ്യുന്ന
    സഹായികളും മറ്റും പുറത്തു നിന്നുള്ള ആൾക്കാരുമായി സമ്പർക്കം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം
  • വീടുകളിൽ നിന്നും മറ്റു ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകുന്ന ജോലിക്കാർ മതിയായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം
  • അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തു പോകാൻ പാടുള്ളൂ. മാസ്കും ഗ്ലൗസും ധരിക്കണം. സാനിറ്റൈസർ കയ്യിൽ കരുതണം.
  • ഏതെങ്കിലും രീതിയിൽ ഉള്ള ലക്ഷണങ്ങൾ കാണുന്നെങ്കിൽ ഐസോലേഷനിൽ പോവുകയും ദുബായ് ഹെൽത്ത് അതോറിറ്റി ഹോട്ലൈനുമായി ബന്ധപ്പെടുകയും ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here