ഏപ്രിൽ 1 ബുധനാഴ്ച മാത്രം ലോകത്താകമാനം സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകൾ ഒരു ലക്ഷത്തോളം. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ പോസിറ്റീവ് കേസുകളിൽ നാലു ലക്ഷത്തിലധികം പേർ യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്.

ഏറ്റവും കൂടുതൽ കൊറോണ ബാധ രേഖപ്പെടുത്തിയിരിക്കുന്നത് അമേരിക്കയിലാണ്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയിൽ രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ മരണപ്പെടാൻ സാധ്യതയുള്ളതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഇതേ നില തുടരുകയാണെങ്കിൽ, ആഗോളതലത്തിൽ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഇന്നു തന്നെ 10 ലക്ഷം കവിഞ്ഞേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here