ലോകത്ത് കോവിഡ്-19 ഏറ്റവും കൂടുതൽ വ്യാപിക്കുന്ന രാജ്യമായ അമേരിക്കയ്ക്ക് വൈദ്യ സഹായം നൽകാൻ സന്നദ്ധത അറിയിച്ചുള്ള റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിന്റെ പ്രഖ്യാപനം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചു. മതിയായ വെൻറിലേറ്റർ സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ അമേരിക്ക ബുദ്ധിമുട്ടിൽ ആണെന്ന് മനസിലാക്കിയ റഷ്യൻ പ്രസിഡന്റ്, തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലൂടെയാണ് അമേരിക്കയ്ക്ക് വൈദ്യ സഹായ വാഗ്ദാനം നൽകിയത്.

ഇതേതുടർന്ന് കൊറോണ പ്രതിരോധ നടപടികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളുമായി മോസ്കോയിൽ നിന്ന് പുറപ്പെട്ട റഷ്യൻ മിലിറ്ററി വിമാനം ബുധനാഴ്ച ഉച്ചയോടു കൂടിയാണ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ എത്തിച്ചേർന്നത്. റഷ്യയുടെ വൈദ്യ സഹായ വാഗ്ദാനം ലഭിച്ച തിങ്കളാഴ്ച തന്നെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇതിനെക്കുറിച്ച് വളരെ ആകാംഷയോടു കൂടി പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here