രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി “ടീം കാനഡ” എന്ന ആശയത്തിൽ പ്രതിരോധനടപടികൾ ത്വരിതപ്പെടുത്തണം എന്നും രാജ്യത്തെ മുഴുവൻ പാർലമെൻറ് അംഗങ്ങളും പ്രതിരോധത്തിന് എതിരെ ശക്തമായ നടപടികൾ കൈകൊള്ളുന്നതിലേക്കായി തിരിച്ചു വന്നു സഹകരിക്കണമെന്നും കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ ബുധനാഴ്ച ആഹ്വാനം ചെയ്തു.

കാനഡ പ്രഖ്യാപിച്ച പ്രതിരോധ നടപടികൾക്കായി ഏകദേശം 105 ബില്യൻ കനേഡിയൻ ഡോളർ ചെലവ് വരുമെന്നും, വരുന്ന ആറു മാസങ്ങളിലേക്കുള്ള എല്ലാ സാമ്പത്തിക അധികാരവും ഒട്ടാവയ്ക്ക് നൽകിക്കൊണ്ട്, നിയമസഭ കഴിഞ്ഞമാസം സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ ആഴത്തിൽ വിശകലനം ചെയ്യേണ്ടി വരുമെന്നും കനേഡിയൻ ഫിനാൻസ് മിനിസ്റ്റർ ആയ ബിൽ മോണോ അറിയിച്ചു.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണിതെന്നും ഈ ശ്രമത്തെ പ്രാവർത്തികമാക്കുന്നതിന് നിയമസഭയെ തിരിച്ചു കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും ആയതിനാലാണ് ഇത് ” ടീം കാനഡ എഫോർട്” എന്ന് അറിയപ്പെടുന്നത് എന്നും സൂചിപ്പിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here