പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് കൂടുന്നതും ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വീടുകൾക്കുള്ളിൽ കഴിയണമെന്നുമുള്ള ഗവൺമെൻറ് നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് അമേരിക്കയിൽ പൊതുനിരത്തിൽ ഇറങ്ങുന്ന യുവ സമൂഹത്തിനെതിരെ ശക്തമായി പൊട്ടിത്തെറിച്ചു കൊണ്ട് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ.

യുവ സമൂഹത്തിൻറെ സ്വാർത്ഥമായ പെരുമാറ്റം കാരണം വരുന്ന ആഴ്ചകളിൽ
ആശുപത്രികളിൽ കിടക്കകൾ പോലും മതിയാകാത്ത അവസ്ഥ എത്തിയേക്കും എന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമം അനുസരിക്കാത്ത എല്ലാവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ന്യൂയോർക്ക് സിറ്റി പോലീസിനോട് അദ്ദേഹം ആഹ്വാനം ചെയ്തു. പാർക്കുകളിലെ ഓപ്പൺ സ്ഥലങ്ങൾ ഒഴികെയുള്ള പ്ലേ ഗ്രൗണ്ട് കളും ബാസ്ക്കറ്റ് ബോൾ കോർട്ടുളും അടക്കം എല്ലാ പൊതു സ്ഥലങ്ങളും ന്യൂയോർക്കിൽ അടച്ചിടും എന്നും അദ്ദേഹം അറിയിച്ചു.

പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ബുധനാഴ്ച വരെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4529 ഉം റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തി അയ്യായിരവും ആണ്.
അമേരിക്കയിൽ ആകമാനം 2 ലക്ഷത്തിനടുത്ത് ആൾക്കാർ കോവിഡ്-19 ബാധയേറ്റ് മരണപ്പെടും എന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here