ലോകത്താകെ കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയിട്ട് നൂറ് ദിനം പിന്നിടുമ്പോൾ 15, 10, 333 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. ഇതുവരെ രോഗത്തിൽ നിന്നും റിക്കവറി നേടിയവരുടെ എണ്ണം 3,19,021 ആണ്. 88,345 പേർക്കാണ് കോവിഡ്-19 ബാധയേറ്റ് ജീവൻ നഷ്ടപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായിരിക്കുന്നത് ഇറ്റലിയിലാണ്. ഇന്നലെ വരെ 17, 669 പേരാണ് ഇവിടെ മരിച്ചത്. ഏറ്റവും കൂടുതൽ കോവിഡ് ബാധ രേഖപ്പെടുത്തിയിരിക്കുന്ന അമേരിക്കയിലെ ആകെ രോഗബാധിതർ 4,39,902 ആണ്. അമേരിക്ക, സ്പെയിൻ, ഇറ്റലി, ഇറാൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ മരണ നിരക്ക് അനുദിനം വർധിക്കുകയാണ്. കോവിഡ്-19 ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിൽ ഇതുവരെ 81,1802 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ,രേഖപ്പെടുത്തിയ മരണം 3,333 ആണ്.

അതേസമയം തന്നെ രോഗ ബാധിതരുടെ എണ്ണം കുറവായിട്ടു പോലും മരണനിരക്കിൽ ഏറെ മുന്നോട്ടു പോകുന്ന രാജ്യങ്ങളാണ് ബെൽജിയവും നെതർലാൻഡും ഏകദേശം 23,403 പേർക്ക് രോഗം വന്ന ബെൽജിയത്തിൽ 2200 ലധികം മരണവും 20,549 പേർക്ക് രോഗം സ്ഥിരീകരിച്ച നെതർലൻഡ്സിൽ 2248 മരണവുമാണ് നടന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here