കൊറോണ വൈറസ് വ്യാപന പ്രതിരോധ മാർഗ്ഗം എന്നോണം ഫെഡറൽ ഗവൺമെൻറ് തൊഴിലാളികളിലെ ചില പ്രത്യേക വിഭാഗങ്ങൾക്ക് ശമ്പളത്തോട് കൂടിയ അവധി നൽകാൻ യു.എ.ഇ ക്യാബിനറ്റ് തീരുമാനിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായുള്ള കമ്മിറ്റിയാണ് ബുധനാഴ്ച ഇങ്ങനെയൊരു തീരുമാനം പ്രഖ്യാപിച്ചത്.

വിവാഹിതരും 16 വയസ്സിൽ താഴെയുള്ളവരുമായ കുട്ടികളുള്ള ഫെഡറൽ ഗവൺമെൻറ് തൊഴിലാളികൾ, ഭാര്യമാർ ഐസോലേഷനിലോ ക്വാറന്റൈനിലോ കഴിയുന്നവർ, പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുങ്ങൾ ഉള്ളവർ,ആരോഗ്യ മേഖലയിൽ ഡോക്ടർ, നഴ്സ് പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരായി ജോലി എടുക്കുന്നവരുടെ ഭാര്യ/ഭർത്താവ് ക്വാറന്റൈൻ സെന്ററുകളിലെ തൊഴിലാളികൾ തുടങ്ങിയവർക്കാണ് ശമ്പളത്തോടു കൂടിയുള്ള അവധി എടുക്കാവുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് വേണ്ടി അവർ സമർപ്പികുന്ന കൂടുതൽ ജോലി സമയം, കഠിനാധ്വാനം തുടങ്ങിയവ പരിഗണിച്ചാണ് ഈ ഉത്തരവെന്ന് അധികൃതർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here