ഇറ്റലിയിലെ കൊറോണ പ്രതിരോധ നടപടികളിലേക്കായി യൂറോപ്യൻ രാജ്യമായ അൽബേനിയയുടെ സഹായം. മുപ്പതോളം വരുന്ന അൽബേനിയൻ ഡോക്ടർമാർ തിങ്കളാഴ്ചയാണ് ഇറ്റാലിയൻ നഗരമായ ബ്രസീയയിലേക്ക് എത്തിയത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ രേഖപ്പെടുത്തുന്നതും മരണനിരക്കിൽ മുന്നിൽ ഉള്ളതുമായ നഗരമാണ് ബ്രസീയ. ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ ആധിക്യംമൂലം ഡോക്ടർമാരും നഴ്സുമാരും ഇവിടെ വിശ്രമമില്ലാത്ത പരിശ്രമത്തിലാണ്.

കൊറോണ പ്രതിരോധ നടപടികൾക്കിടയിൽ ഇറ്റലിക് നഷ്ടമായത് ഡസൻകണക്കിന് ഡോക്ടർമാരുൾപ്പെടുന്ന നൂറു കണക്കിന് ആരോഗ്യ പ്രവർത്തകരെയാണ്. മൂന്നു മില്യണിൽ കുറഞ്ഞ ജനസംഖ്യയുള്ളതും ഇറ്റലിയിലെ ദരിദ്രരാജ്യങ്ങളിൽ ഉൾപ്പെടുന്നതുമായ അൽബേനിയയിൽ ഇതുവരെ 11 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയ ഇറ്റലിയിൽ തിങ്കളാഴ്ചത്തേക്ക് ആകെ മരണം 11591 ആണ്.ഇതിൽ പകുതിയിലധികം മരണം നടന്നിരിക്കുന്നത് ബ്രസിയയിലെ ലൊംബാർഡി എന്ന പ്രദേശത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here