സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് -19 വ്യാപനം മൂലം നേരിടുന്നതെന്നും ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് വരുന്ന മാസത്തെ ശമ്പളം നൽകാൻ ഖജനാവിൽ പണം ഉണ്ടാകില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി അടക്കമുള്ള വരുമാന മാർഗ്ഗങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണെന്നും ഈ സാഹചര്യത്തെ മറികടക്കാൻ വേണ്ടി സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും ഗഡുക്കളായി അവ പിരിച്ചെടുക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതാശ്വാസത്തിനായി നീക്കിവെച്ച പണമുപയോഗിച്ച് ജീവനക്കാരുടെ ശമ്പളം നൽകാൻ സാധ്യമല്ലെന്നും കൊറോണ പ്രതിരോധത്തിന് വേണ്ടി മാത്രം സർക്കാറിന് വലിയ ചിലവ് വഹിക്കേണ്ടതുണ്ടെന്നും സംസ്ഥാനത്തിനു വേണ്ടി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here