കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയതിനെതുടർന്ന് ഐസൊലേഷനിൽ കഴിയുകയായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ആയി ഡൗണിംഗ് സ്ട്രീറ്റ്. കോവിഡ് ബാധയേറ്റ് 10 ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങൾ തുടരുന്നതിനാലാണ് മുൻകരുതൽ നടപടി എന്നോണം അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. 55കാരനായ ബോറിസ് ജോൺസണിനു മാർച്ച് 27നാണ് കൊറോണ സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച വരെ സ്വന്തം വസതിയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ഉയർന്ന പനി രേഖപ്പെടുത്തിയതിൽ ആണ് പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയത് എന്നും പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും ഡോക്ടർമാർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here