കോവിഡ്-19 പശ്ചാത്തലത്തിൽ യു.കെ യിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ രണ്ട് പ്രത്യേക എമിറേറ്റ്സ് വിമാനം ചാർട്ടർ ചെയ്ത് യു.എ.ഇ ഗവൺമെൻറ്. മാർച്ച് 24ന് യു.എ.ഇ എയർപോർട്ട് അടച്ചതിനാൽ തിരികെ രാജ്യത്ത് എത്താൻ സാധിക്കാതെ യു.കെ യിൽ അകപ്പെട്ടുപോയ പൗരന്മാരോടുള്ള കരുതൽ ആയാണ് ഗവൺമെൻറിൻറെ ഈ നടപടിയെന്ന് യു.കെ യിലെ ബ്രിട്ടീഷ് അംബാസഡറായ മൻസൂർ അബുൽഹൗൽ അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കർശന നടപടി ആയിരുന്നു എയർപോർട്ടുകൾ അടച്ചത് എന്നും വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ, ഈ ആരോഗ്യ അടിയന്തരാവസ്ഥയിലും ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും യു.എ.ഇ വിദേശകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഖാലിദ് ബെൽഹൗൽ അറിയിച്ചു. വിവിധ രാജ്യങ്ങളിലായി കുടുങ്ങിയിരിക്കുന്ന 1783 യു.എ.ഇ പൗരന്മാരെ 22 ഇവാക്കേഷൻ പദ്ധതികളിലായി 43 ഫ്ലൈറ്റുകൾ ഉപയോഗിച്ച് തിരികെ എത്തിക്കാൻ ആണ് ശ്രമിക്കുന്നതെന്നും, വരുന്ന ദിവസങ്ങളിൽ ഏകദേശം 641ഓളം യു.എ.ഇ പൗരന്മാരെ തിരിച്ച് ഇവിടെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here