ഫ്രാൻസിൽ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം കുറയുന്നതായി ഔദ്യോഗിക റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ നടന്ന 357 മരണങ്ങൾ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആണെന്നും ഇതോടുകൂടി രാജ്യത്തെ ആകെ മരണനിരക്ക് 8078 ആയെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിന് മുൻകരുതലെന്നോണം കഴിഞ്ഞ മാർച്ച് 17 മുതൽ ഫ്രാൻസിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 70578 പോസിറ്റീവ് കേസുകളാണ് ഫ്രാൻസിലുള്ളത്. ഈസ്റ്റർ കാലം അടുത്തതിനാൽ എണ്ണത്തിൽ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ഗവൺമെൻറ് ഭയപ്പെടുന്നതിനാൽ, ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നുവെന്നു ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here