കൊറോണ വൈറസ് ബാധയേറ്റ സഹപ്രവർത്തകർക്ക് സഹായം നൽകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടർന്ന് അമേരിക്കയിൽ പിരിച്ചുവിടപ്പെട്ട നേവൽ കമാൻഡർ ഓഫീസർ, ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറിന്റെ കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ്. പിരിച്ചുവിടപ്പെട്ട്, കേവലം മണിക്കൂറുകൾക്കുള്ളിൽ ഞായറാഴ്ച ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട വിവരം പ്രകാരം ആണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരം യുഎസ് പ്രതിരോധ സെക്രട്ടറിയായ മാർക്ക് എസ്പറാണ് ക്യാപ്റ്റൻ ക്രോസിയറിനെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതായി ഉത്തരവിറക്കിയത്.

സ്വന്തം സേനയിലെ ഉദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷാ മുൻകരുതൽ മുൻനിർത്തി സേവനം ആവശ്യപ്പെട്ടതിനെ പേരിൽ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറിനെ പിരിച്ചുവിട്ടത് തികച്ചും അന്യായമായ ശിക്ഷാനടപടി ആണെന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. “ഞങ്ങളിപ്പോൾ യുദ്ധത്തിൽ ഒന്നും പങ്കെടുക്കുന്നില്ല എന്നും ആയതിനാൽ തന്നെ കപ്പലിൽ ഉള്ളവർ തീരത്ത് അണയാതെ കോവിഡ് ബാധയേറ്റു മരണപ്പെടേണ്ടതില്ല” എന്നും ന്യായീകരിച്ചു കൊണ്ടാണ് ഗുവാം തീരത്ത് കപ്പൽ അടുപ്പിച്ച് അടിയന്തരമായി ചെയ്യാനുള്ള സൗകര്യമൊരുക്കാൻ അദ്ദേഹം ഉന്നത അധികാരികളോട് ആവശ്യപ്പെട്ടത്. ബ്രേറ്റാ ക്രോസിയർ ചെയ്ത നടപടി ശരിയായില്ലെന്നും, ആയതിനാലാണ് അദ്ദേഹത്തെ പുറത്താക്കുന്നത് എന്നും ഡൊണാൾഡ് ട്രംപ് ശനിയാഴ്ച നടന്ന പ്രസ് കോൺഫറൻസിൽ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here