കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയ ഞായറാഴ്ച, പുതിയ പ്രതിരോധ നടപടിയുമായി അമേരിക്ക. ഏപ്രിൽ 30 വരെ രാജ്യം മുഴുവൻ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഏപ്രിൽ 12ന് വരാൻപോകുന്ന ഈസ്റ്റർ രാജ്യത്തിനെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമായ ഒരു ദിനം ആകുമെന്നും
കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ആകാനുള്ള സാധ്യതയുണ്ടെന്നും കണക്കിലെടുത്താണ് ഇത്തരമൊരു നടപടി എന്ന് പ്രസിഡണ്ടിനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് മേധാവി അറിയിച്ചു. നിലവിൽ അമേരിക്കയിൽ 140000 കൊറോണ ബാധിതരുണ്ട്. മരണനിരക്ക് 2400 കവിഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട ഗവൺമെൻറ് നയങ്ങളും മറ്റും ഈ വരുന്ന ചൊവ്വാഴ്ച പുറത്ത് ഇറക്കുമെന്നും ഡൊണാൾഡ് ട്രംപ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here