കാലിഫോർണിയയിലേക്ക് താമസം മാറിയ ബ്രിട്ടീഷ് റോയൽ ദമ്പതികളായ വായിക്കും മേഗനും ആവശ്യമായ പ്രൈവറ്റ് സെക്യൂരിറ്റി വഹിക്കാൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചു.

കൊറോണ പശ്ചാത്തലത്തിൽ രാജ്യാതിർത്തികളിൽ കർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ കാനഡയിൽ നിന്നും ലോസാഞ്ചൽസിലേക്ക് പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും എത്തിച്ചേർന്നത്. സ്വതന്ത്ര്യ ജീവിതം നയിക്കുന്നതിനായി രാജകീയ പദവി ഉപേക്ഷിച്ച ദമ്പതികൾ കഴിഞ്ഞ കുറെ മാസങ്ങളായി കാനഡയിൽ താമസിച്ചുവരികയായിരുന്നു. ഇപ്പോൾ അമേരിക്കയിൽ എത്തിയിരിക്കുന്ന ഇവർക്ക് വേണ്ട സുരക്ഷാ ചുമതലകൾക്ക് ചെലവാകുന്ന തുക വഹിക്കാൻ അമേരിക്കൻ ഗവൺമെൻറിനു സാധ്യമല്ല എന്നാണ് പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള സുരക്ഷ ആവശ്യമായി വരുന്നുണ്ടെങ്കിൽ അതിനുള്ള സാമ്പത്തിക പാക്കേജ് അവർ തന്നെ കണ്ടെത്തേണ്ടതാണ് എന്നും ട്രംപ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here