യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന് അടിയന്തരമായ വൈദ്യ സഹായം യു.എ.ഇ ഗവൺമെന്റ് പ്രഖ്യാപിച്ചു. കോവിഡ് ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും അവശ്യ സാമഗ്രികളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ബ്രിട്ടീഷ് ജനതയ്ക്ക് സുരക്ഷാ ഉപകരണങ്ങളും ഫേസ് മാസ്കുകളും PPE കിറ്റുകളുമടക്കമുള്ള 60 ടൺ സാധനങ്ങളാണ് ചൈനയിൽ നിന്നും യു.എ.ഇ ബ്രിട്ടനിലേക്ക് അയച്ചു കൊടുക്കുന്നത്.

ചൈനയിൽ നിന്നും സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം ഹീത്രോ എയർപോർട്ടിൽ എത്തിച്ചേർന്നു കഴിഞ്ഞു. സൗഹൃദ രാഷ്ട്രങ്ങളുടെ പ്രതിസന്ധികളിൽ കൂടെ നിൽക്കുക എന്നുള്ള യു.എ.ഇയുടെ നയത്തിന്റെ ഭാഗമായാണ് കോവിഡ് സാഹചര്യത്തിൽ ബ്രിട്ടന് ദുബായ് ഭരണാധികാരിയുടെ കൈത്താങ്ങ് ലഭ്യമാക്കിയത് .

LEAVE A REPLY

Please enter your comment!
Please enter your name here