രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും രോഗബാധിതർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയും മറ്റുമായി 484 ബില്യൻ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചുകൊണ്ട് യു.എസ് സെനറ്റ് ചൊവ്വാഴ്ച ഐക്യകണ്ഠേന തീരുമാനമെടുത്തു. കൊറോണ പ്രതിരോധ പ്രവർത്തനത്തിനായുള്ള നാലാമത്തെ നയതന്ത്ര തീരുമാനം പ്രഖ്യാപിക്കുന്നതിനായി വ്യാഴാഴ്ച സെനറ്റ് ഹൗസ് വീണ്ടും ചേരുന്നുണ്ട്.

നിലവിൽ പ്രഖ്യാപിച്ച ധനസഹായം ഏറ്റവും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ് ബന്ധപ്പെട്ട അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡ്-19 വ്യാപനം മൂലം പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകൾക്കു വേണ്ടി, വാഷിംഗ്ടൺ 350 ബില്യൻ ഡോളറിന്റെ ലോൺ സഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here