കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ മാർച്ച് 30ന് രാവിലെ ആറുമണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി കലക്ടർ പി.സുധീർ ബാബു ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം നാലിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടി നിൽക്കുന്നതും ഏതെങ്കിലും രീതിയിലുള്ള ഒത്തുചേരലുകൾ നടത്തുന്നതും നിയമലംഘനമാണ്. എന്നാൽ അവശ്യ സർവീസുകളെയും മറ്റും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊറോണ വ്യാപനം തടയുക എന്നത് ഒരു സാമൂഹ്യ ഉത്തരവാദിത്വമായി എല്ലാ ജനങ്ങളും കാണണമെന്നും ഗവൺമെൻറ് നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. നിയമലംഘനം നടത്തുന്നവരെ ശക്തമായി നേരിടുമെന്നും ഇതിനായുള്ള ചുമതല ജില്ലാ പോലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here