സഹപ്രവർത്തകർക്ക് കൊറോണ ബാധ ലക്ഷണങ്ങൾ കാണപ്പെടുന്നതിനാൽ അടിയന്തര സഹായം ആവശ്യപ്പെട്ടുകൊണ്ട് തീരത്തെത്തിയ യുഎസ് നേവി കപ്പലിലെ ക്യാപ്റ്റൻ ബ്രെറ്റ് ക്രോയിസറിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നുള്ള പരസ്യ വിവാദങ്ങളുടെയും വിമർശനങ്ങളുടെയും ബാക്കിപത്രം എന്നോണം ആണു നിലവിലെ നേവി സെക്രട്ടറിയായ തോമസ് മോഡ്ലി ചൊവ്വാഴ്ച രാജിവെച്ചത്. അതേ സമയം സ്വന്തം കാരണങ്ങളാണ് തോമസ് മോഡ്ലി രാജി വെച്ചതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ആയ മാർക്ക് എസ്പർ ട്വീറ്റ് ചെയ്തത്. എങ്കിലും നേവി ഉദ്യോഗസ്ഥർക്കിടയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉള്ള സമ്മർദ്ദം മൂലമാണ് തോമസ് മോഡ്ലി ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് എന്നാണ് സൂചന.

ഗവൺമെൻറ് നിർദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് തീരുമാനം എടുത്ത ക്യാപ്റ്റൻ ബ്രെറ്റിന്റെ നടപടി തികച്ചും വിഡ്ഢിത്തരം ആണ് എന്നാണ് തോമസ് മോഡ്ലി സേനാംഗങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തിൻറെ പ്രതികരണം പരസ്യമായതിനെ തുടർന്ന് നേവി ഉദ്യോഗസ്ഥർ അടക്കം വിവിധ മേഖലകളിൽ നിന്നായി അദ്ദേഹത്തിന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കപ്പലിനുള്ളിൽ കോവിഡ്-19 വ്യാപിച്ച വിവരം ബന്ധപ്പെട്ട അധികാരികളെ സമയത്ത് അറിയിക്കുകയും തൻറെ സഹപ്രവർത്തകർക്ക് ആരോഗ്യപരമായ സംരക്ഷണം ലഭിക്കുന്നില്ല എന്ന് മനസിലാക്കി, കപ്പൽ തീരത്തെത്തിക്കുകയും ചെയ്ത് കൊണ്ട് ബ്രെറ്റ് ക്രോയിസർ കാണിച്ച മാനുഷികപരമായ നടപടി ഏറെ ജനസമ്മതി ഉണ്ടാക്കിയിരുന്നു. ക്രൂയിസർക്കെതിരെയുള്ള തന്റെ പരാമർശങ്ങളുടെ മേൽ തോമസ് മോഡ്ലി തിങ്കളാഴ്ച പരസ്യമായി മാപ്പു പറയുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here