സാമ്പത്തിക ചൂഷണങ്ങളും തട്ടിപ്പുകളും ആയി ബന്ധപ്പെട്ട സ്വകാര്യവ്യക്തികളുടെ കടങ്ങളൾക്കെതിരെയുള്ള വിചാരണകളും ശിക്ഷാ നടപടികളും താൽക്കാലികമായി നിർത്തിവെച്ചു കൊണ്ട് സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവിറക്കി. ഇത് പ്രകാരം ജയിലിൽ അടക്കപ്പെട്ട മുഴുവൻ വ്യക്തികളെയും എത്രയും പെട്ടെന്ന് തന്നെ റിലീസ് ചെയ്യാനും ഇതോടൊപ്പം ഉത്തരവായി.കൊറോണ വ്യാപനം തടയുന്നതിന് ഭാഗമായാണ് ഇത്തരമൊരു നടപടി എന്നാണ് സൂചന.

അതുപോലെതന്നെ സൗദി അറേബ്യയിൽ വിവാഹമോചിതരായി കഴിയുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ കാണുവാനുള്ള അനുവാദം നൽകുന്ന കോടതി ഉത്തരവും കൊറോണ പശ്ചാത്തലത്തിൽ തൽക്കാലത്തേക്ക് മരവിപ്പിക്കുന്നതായും സൽമാൻ രാജാവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here