കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ, കൊറോണ പ്രതിരോധ നടപടിയെന്നോണം ഐസോലേഷനിലേക്ക് നീങ്ങുന്നു. അദ്ദേഹത്തിൻറെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച അവർ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.

കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും രോഗം ബാധിച്ച ഒരാളുടെ കൂടെ കഴിഞ്ഞതിനാൽ ആണ് ഇങ്ങനെ ഒരു സുരക്ഷാ മുൻകരുതൽ എടുക്കുന്നതെന്നും കനേഡിയൻ ഹെൽത്ത് അതോറിറ്റിയുടെ നിയമങ്ങളും നിർദ്ദേശങ്ങളും പൂർണമായും പാലിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. എന്നു മുതലാണ് സോഫീ ട്രൂഡോ സുഖം പ്രാപിച്ചത് എന്ന് വ്യക്തമാകാത്തതിനാൽ, പ്രധാനമന്ത്രി വരുന്ന 14 ദിവസത്തേക്ക് ഐസോലേഷനിലായിരിക്കും എന്നും ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here